ഓണവും UAE -യിൽ നിന്നുള്ള മണി ട്രാൻസ്ഫെറും: അന്നും ഇന്നും

UAE -യിൽ നിന്നും കേരളത്തിലേക്കുള്ള ഓണസമയത്തെ പണം അയക്കലിൽ കാലങ്ങളായി വന്നിട്ടുള്ള മാറ്റങ്ങളും അവ എങ്ങനെ കേരളത്തിലെ ഓണാഘോഷത്തെ സ്വാധീനിക്കുന്നു എന്നും അറിയാം
August 28, 2023
4
min read

കേരളം ഒന്നാകെ ഒരേ മനസ്സോടെയും ആവേശത്തോടെയും ആഘോഷിക്കുന്ന ഒരു ഉത്സവമേ ഉള്ളു, നമ്മുടെ ഓണം. ഓണം നമ്മുടെ നാടിൻറെ ചരിത്രത്തിനോടും പൈതൃകത്തിനോടും ചേർന്ന് കിടക്കുന്നു. ഓണം അത്രമേൽ മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണക്കാലം എന്നത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഓണത്തിന് നാട്ടിലെത്താൻ ഓരോ മലയാളിയുടെയും മനസ്സ് കൊതിക്കും. UAE മലയാളികളുടെ ഓണക്കാലത്തെ പതിവ് ശീലമാണ് നാട്ടിലേക്കുള്ള പണം അയക്കൽ. തങ്ങൾക്ക് ഓണത്തിന് നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ കുടുംബത്തിനു ഓണം ആഘോഷിക്കുവാനായി അവർ നാട്ടിലേക്ക് എല്ലാ ഓണക്കാലത്തും പണം അയക്കുന്നു. സത്യം പറഞ്ഞാൽ ഓണക്കാലത്തുള്ള ഈ പണമയക്കലിനെ സ്നേഹത്തിന്റെ മറ്റൊരു ഭാഷയായി കാണാം, കുടുംബവുമായി ഒത്തുചേരാൻ സാധിച്ചില്ലെങ്കിലും മനസ്സുകൊണ്ട് അവർക്കൊപ്പം ഉണ്ടെന്നു പറയാതെ പറയുന്ന സ്നേഹത്തിന്റെ ഭാഷ.

നാട്ടിലേക്കുള്ള പണം അയക്കൽ: അന്നും ഇന്നും

1960 കാലഘട്ടത്തിൽ വലിയ ഒരു കൂട്ടം മലയാളികൾ അറബ് രാജ്യങ്ങളിലേക്ക് ഭാഗ്യം തേടി പോവുകയുണ്ടായി. തങ്ങളുടെ സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ ഏറെ സ്വപ്നങ്ങളുമായാണ് അവർ വിദേശത്തേക്ക് ചേക്കേറിയത്. അബുദാബി, ദുബായ്, എന്നിവിടങ്ങളിൽ ആയി വന്നിറങ്ങിയ മലയാളികൾക്ക് നിരാശരാകേണ്ടി വന്നില്ല. ഗൾഫ് നാടുകൾ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മലയാളികൾക്ക് ജോലി കണ്ടെത്തുവാൻ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ മലയാളികൾ ഗൾഫുക്കാരായി മാറി. അന്ന് മുതൽ ആരംഭിച്ചതാണ് UAE യിൽ നിന്നും നാട്ടിലേക്കുള്ള പണമയക്കൽ. ഒരുതരത്തിൽ പറഞ്ഞാൽ മലയാളികളുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഗൾഫ് നാടുകളിൽ നിന്നും ഉള്ള പണമൊഴുക്കിന് വലിയൊരു പങ്കുണ്ട്. 

കേരളത്തിൽ നിന്ന് എത്ര അകലെ ആണെങ്കിലും പ്രവാസിയുടെ ഉള്ളിൽ കേരളം എന്നും നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടാണല്ലോ കൃത്യം ഓണക്കാലത്തു യാതൊരു മുടക്കവും കൂടാതെ UAE -യിൽ നിന്നും കേരളത്തിലേക്ക് മണി ട്രാൻസ്ഫർ നടക്കുന്നത്.

വർഷങ്ങളായി എല്ലാ ഓണക്കാലത്തും ഉള്ളൊരു പതിവാണിത്. വെറുമൊരു സാമ്പത്തിക ഇടപാട് മാത്രം അല്ല ഇത്, അതിനപ്പുറം കുടുംബ സ്നേഹത്തിന്റെയും ഉത്തരവാദിത്തങ്ങളുടെയും ഒക്കെ വലിയ മാനങ്ങൾ ഇതിലുണ്ട്. തന്റെ കുടുംബത്തിനോടുള്ള കടമയായി ഓരോ പ്രവാസിയും ഇതിനെ കാണുന്നു. ഓണത്തിന് തനിക്ക് നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും തന്റെ കുടുംബം ഒരു കുറവും ഇല്ലാതെ ഓണം ആഘോഷിക്കണമെന്ന പ്രവാസിയുടെ നിസ്വാർഥ ആഗ്രഹത്തിന് ഫലമായി ഓരോ വർഷവും വലിയൊരു തുകയാണ് UAE -ൽ നിന്നും കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ ആദ്യ കാലങ്ങളിൽ ഈ പണമയക്കൽ അത്ര എളുപ്പമായിരുന്നില്ല. പരമ്പരാഗത ബാങ്കിംഗ് രീതി വളരെയധികം നൂലാമാലകളിൽ കുടുങ്ങി കിടന്നിരുന്നു. നിറയെ പേപ്പർ വർക്കുകൾ, നിയന്ത്രണങ്ങൾ, കാലതാമസം എന്നിവ കൊണ്ട് തന്നെ നാട്ടിലേക്ക് പണമയക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. മാത്രമല്ല കൃത്യ സമയം നാട്ടിലേക്ക് പണമയക്കുവാനും പലപ്പോഴും സാധ്യമാകാറില്ലായിരുന്നു. 

അതൊക്കെ പഴങ്കഥ. ഇപ്പോൾ ഡിജിറ്റൽ വിപ്ലവം, മണി ട്രാൻസ്ഫർ മേഖലയിൽ വളരെ അധികം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. Vance പോലെയുള്ള പ്ലാറ്റുഫോമുകൾ മണി ട്രാൻസ്ഫർ മേഖലയിൽ ഏറെ മാറ്റങ്ങൾ കൊണ്ട് വന്നിരിക്കുന്നു. യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ സീറോ ഫീസിൽ ഇപ്പോൾ പ്രവാസികൾക്ക് Vance -ലൂടെ UAE -യിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ സാധിക്കും. Vance -ലൂടെ മിനുറ്റുകൾക്കുള്ളിൽ നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് പണമയക്കാനും അവരുടെ സന്തോഷങ്ങളിൽ പങ്കാളികളാകാനും സാധ്യമാകുന്നു. ഇനി ഓണകാലത്ത് ലൈവ് നിരക്കുകളിൽ പണമയക്കാം യാതൊരു ടെൻഷനും ഇല്ലാതെ. മണി ട്രാൻസ്ഫർ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കും. ഇനി നാട്ടിലെ ഓണം UAE -യിൽ ഇരുന്നും നിങ്ങൾക്ക് കെങ്കേമം ആക്കാം.

ഓണാഘോഷങ്ങളിലെ സ്വാധീനം

മണി ട്രാൻസ്ഫെറിൽ വന്ന മാറ്റം നാട്ടിലെ ഓണാഘോഷങ്ങളിൽ വളരെ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ പണം നാട്ടിലേക്ക് അയക്കുവാനുള്ള നീണ്ട നടപടികൾ കാരണം പലപ്പോഴും വളരെ വൈകിയാണ് നാട്ടിലെ കുടുംബത്തിന് പണം എത്തിയിരുന്നത്. നാട്ടിൽ വീട്ടുകാർക്ക് ഓണം ആഘോഷിക്കുവാനായി അയക്കുന്ന പണം ചില അവസരങ്ങളിൽ ഓണം കഴിഞ്ഞാകും അവർക്കു കിട്ടുക. അങ്ങനെ ഉള്ള അവസരങ്ങളിൽ പലപ്പോഴും ഓണം ശരിയായ വിധം ആഘോഷിക്കുവാൻ സാധ്യമാകാതെ വരും. അതുകൊണ്ട് തന്നെ പ്രവാസികൾക്കും നാട്ടിലെ അവരുടെ കുടുംബത്തിനും ഓണത്തിന് മുൻപായി കൃത്യമായി പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയിലൂടെ കടന്നു പോകേണ്ടതായി വന്നു. പലപ്പോഴും കുടുംബത്തിന്റെ ഏക ആശ്രയവും വരുമാന സ്രോതസും വിദേശത്തു നിന്നും വരുന്ന ഈ പണമായിരിക്കും. അതിനാൽ തന്നെ ഓണക്കോടി വാങ്ങുക മുതൽ സദ്യക്കുള്ള ഒരുക്കങ്ങൾ വരെ ഈ പണത്തെ ആശ്രയിച്ചിരിക്കും. അങ്ങനെ വരുമ്പോൾ കൃത്യ സമയത്തു പണം അയയ്ക്കുക എന്നതിന് വളരെ പ്രാധാന്യം ഉണ്ടാകുന്നു.

ഇന്നത്തെ കാലത്തു Vance പോലെയുള്ള ഫിൻടെക് ആപ്പുകൾ പണമയക്കലിലെ കാലതാമസത്തെ ഇല്ലാതാകുന്നു. UAE യിൽ നിന്നും പണം അയക്കുമ്പോൾ അത് ലഭിക്കേണ്ട ആൾക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ പണം ലഭ്യമാകും എന്ന് Vance ഉറപ്പു വരുത്തുന്നു. അങ്ങനെ വരുമ്പോൾ യാതൊരു ടെൻഷനും ഇല്ലാതെ നാട്ടിലേക്ക് പണം അയക്കുവാനായി പ്രവാസികൾക്ക് സാധിക്കുന്നു. കൃത്യ സമയത്തു പണം എത്തുന്നതിനാൽ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ കൃത്യമായി തന്നെ നടക്കുകയും, അവർ ഓണം കെങ്കേമം ആയി ആഘോഷിക്കുകയും ചെയ്യുന്നു. അങ്ങനെ UAE യിൽ ഇരുന്നും വീട്ടുകാർക്ക് സന്തോഷം പകരുവാനായി പ്രവാസിക്ക് സാധിക്കുന്നു. 

എത്രയോ മലയാളികൾ വർഷങ്ങളായി നല്ലൊരു ഭാവിയെ സ്വപ്നം കണ്ടു കൊണ്ട് കടൽ കടക്കുന്നു. കുടുംബവും വീടും വിട്ട് മറ്റൊരു നാട്ടിലേക്ക് സ്വയം പറിച്ചു നടുന്നത് പലപ്പോഴും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കൊണ്ടാകാം. നാട്ടിലെ കുടുംബത്തിന് താങ്ങാകുവാൻ എത്ര പേർ തങ്ങളുടെ നല്ല കാലം അന്യനാട്ടിൽ ചിലവഴിക്കുന്നു. നാട്ടിലെ വിശേഷങ്ങൾക്കൊന്നും ഓടിയെത്താൻ കഴിയില്ലെങ്കിലും, പരുപാടികൾക്കൊന്നും ഒരു കുറവും വരാതിരിക്കുവാൻ അവർ കൃത്യമായി നാട്ടിലേക്ക് പണമയക്കും. പ്രവാസി എന്നാൽ ഒരുപാട് പേരുടെ സ്വപ്നങ്ങളെ ചുമലിലേറ്റുന്നവരാണ്. പലപ്പോഴും ഒരു മുഴുവൻ കുടുംബത്തിന്റെയും താങ്ങായി മാറുന്നവരാണ്. അത് കൊണ്ട് തന്നെയാണ് ഓണം നാൾ അടുക്കുമ്പോൾ പണം അയക്കുവാനായി അവർ നെട്ടോട്ടം ഓടിയിരുന്നത്. എന്നാൽ ഇന്ന് ടെക്നോളജി ഏറെ മാറിയിയിരിക്കുന്നു. ടെക്നോളജിയിലെ ഈ മാറ്റം മണി ട്രാൻസ്ഫർ ഈസിയാക്കി തീർത്തു. ഓണത്തിന് കൃത്യസമയം നാട്ടിലേക്ക് പണമയക്കുവാനും, അയച്ചു കഴിഞ്ഞു മിനിറ്റുകൾക്കുള്ളിൽ അത് അവർക്ക് ലഭിക്കുവാനും Vance -ലൂടെ സാധ്യമാകുന്നു. പണം സമയത്തിന് ലഭിക്കാതെയുള്ള ബുദ്ധിമുട്ടുകൾ ഇനിയുള്ള ഓണക്കാലങ്ങളിൽ ഉണ്ടാവുകയേ ഇല്ല, പകരം ഇനിയുള്ള ഓണക്കാലങ്ങൾ സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നാളുകളായി തീരും.